നാദാപുരം: കല്‍പ്പണിക്കായി വിലങ്ങാട്ട് എത്തിയ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് അഗളി ഭൂതവഴി കോളനിയിലെ ശിവകുമാരന് ആണ് (55) മരിച്ചത്. വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ ക്വാറിക്ക് അടുത്തുള്ള ഷെഡിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടത്. ഇയാള്‍ക്കൊപ്പമുള്ള നാലു പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുരുകേഷ്, മുരുകന്, മണി, മഷനന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
മരിച്ച ശിവകുമാരൻ്റെ തലയില്‍ വലിയ മുറിവുണ്ട്. ഞായറാഴ്ച രാത്രി 10ഓടെ ഇവിടെ മദ്യപിച്ചു ബഹളമുണ്ടാക്കിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ, ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടതാകാനാണ് സാധ്യതയെന്നാണ് പോലീസിൻ്റെ നിഗമനം. കസ്റ്റഡിയിലുള്ള മണിയാണ് വളയം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ബുധനാഴ്ചയാണ് അഞ്ചുപേരും അഗളിയില്‍നിന്ന് കയ്യാല നിര്‍മിക്കുന്നതിനായി ഇവിടെ എത്തുന്നത്.


