തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയുടെ വികസന സംവാദ ക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറി നേമത്തെ ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുമായി ചർച്ചക്ക് തയ്യാറെന്നാണ് പുതിയ വാദം. നേമം വികസന സംവാദത്തിന് തയ്യാറാണെന്ന ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ നിലപാട് മാറ്റിയത്.
ശിവൻകുട്ടി ജയിക്കാൻ തന്ത്രങ്ങൾ ഇറക്കുകയാണെന്നായിരുന്നു വാര്‍ത്താസമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. രാജീവ് എന്ന സിപിഎം മെമ്പറേ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി വിവാദം സൃഷ്ടിക്കാൻ നുണ പറയുകയാണ്. ലേബർ വകുപ്പിൽ നിന്ന് എല്ലാവരെയും ഇലക്ഷൻ കമ്മിറ്റിയുടെ ഉദ്യോഗസ്ഥരായി നിയമിച്ചു. കോൺഗ്രസ് ആണ് നാണം ഇല്ലാത്ത പാർട്ടി എന്നാണ് വിചാരിച്ചത് സിപിഎമ്മും , ശിവൻകുട്ടിയും അതിന് വെല്ലുവിളിയാകുന്നുവെന്നും സംസ്ഥാനത്ത് ഡീൽ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
വികസനം പറയാൻ ഇല്ല. അതുകൊണ്ടാണ് ഡീൽ എന്ന് നുണ പറയുന്നത്.നേമം മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് തയ്യാറാണ്. ശിവൻകുട്ടിയുമായി സംവാദത്തിന് തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്ധനവിലവർധനവുമായി ബന്ധപ്പെട്ട തീരുമാനം ജനങ്ങൾക്ക് ഗുണകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നുവെന്നും സ്റ്റേറ്റ് വാറ്റ് കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണെന്നും രാജീവ് പറഞ്ഞിരുന്നു.


