പാലക്കാട്: പട്ടാമ്പി കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് പിടിയിൽ. ചാലിശേരി, തൃത്താല സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലായത്. അഞ്ച് പേര് നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയുമായി അടുത്ത യുവാവ് ലഹരി മരുന്ന് നല്കി വിവധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. യുവാവ് പെണ്‍കുട്ടിയെ പട്ടാമ്പിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചിരുന്നുവെന്നും ലഹരിമരുന്നിന് അടിമകളായ ഏതാനും പേര് അവിടെവച്ച് പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് പീഡനം നടന്നത്.
അതേസമയം ലഹരി സംഘത്തിൻ്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.


