മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ 31 ശാഖകളിലും ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനo ആചരിച്ചു. ശാഖകളിൽ സമൂഹപ്രാർത്ഥനയും ഉപവാസo, പ്രഭാഷണo, അന്നദാനo , ഗുരുദേവ കീർത്തനാലാപനo തുടങ്ങിയ
വ ഉണ്ടായിരുന്നു . യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിൽ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും ഉപവാസ യജ്ഞവും നടത്തി .
മൂവാറ്റുപുഴ യൂണിയന് കീഴിലെ ശാഖകളിലെ ഗുരുദേവ കേന്ദ്രങ്ങളിൽ നടന്ന സമൂഹപ്രാർത്ഥനയിലും ഗുരുദേവ കീർത്തനാലാപനത്തിലും ഉപവാസത്തിലും പ്രഭാഷണത്തിലും യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു. ശാഖാ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന യൂണിയൻ ഭാരവാഹികൾ മഹാസമാധി സന്ദേശം നൽകി. യൂണിയൻ അതിർത്തിയിലെ ശാഖകളെ ആറ് മേഖലകളായി തിരിച്ചാണ് ഭാരവാഹികൾ സന്ദർശനത്തിനെത്തിയത് .
യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണന്റെ നേതൃത്വത്തിൽ ടി.വി. മോഹനൻ, എം.ആർ. ശ്രീനിവാസൻ എന്നിവർ കിഴുമുറി, പാമ്പാക്കുട, കാക്കൂർ, അഞ്ചൽപ്പെട്ടി, കക്കാട് , കിഴുമുറി (വെസ്റ്റ്), എന്നീ ശാഖകളിലെത്തി മഹാ സമാധി സന്ദേശം നൽകി. യോഗം ഡയറക്ടർ ബോർഡ് അംഗം പ്രമോദ് കെ. തമ്പാൻ, യൂണിയൻ കൗൺസിലർ പി.ആർ. രാജു എന്നിവർ കായനാട്, മണ്ണത്തൂർ, മാറാടി ( 723), മാറാടി ( 2212) മൂവാറ്റുപുഴ സൗത്ത് ശാഖകളിലെത്തി മഹാസമാധി സന്ദേശം നൽകി.
യൂണിയൻ കൗൺസിലർമാരായ എം.ആർ. നാരായണൻ , അനിൽകാവുംചിറ എന്നിവർ പെരിങ്ങഴ, പെരുമ്പല്ലൂർ, തേവർകാട്, ആരക്കുഴ, കാവന ശാഖകളിലെത്തി സമാധി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ ആവോലി, ഏനാനല്ലൂർ, ആയവന, പേരമംഗലം, കാലാമ്പൂർ, കക്കാട്ടൂർ ശാഖകളിലെത്തി സമാധി സന്ദേശം നൽകി.
യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ശ്രീജിത് എന്നിവർ ആനിക്കാട്, രണ്ടാർകര, മൂവാറ്റുപുഴ ടൗൺ, കടാതി, വാളകം ശാഖകളിലെത്തി സമാധി സന്ദേശം നൽകി. ഡയറക്ടർ ബോർഡ് അംഗം അഡ്വ.എൻ. രമേശ്, യൂമിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ എന്നിവർ ഈസ്റ്റ് വാഴപ്പിള്ളി, മൂവാറ്റുപുഴ നോർത്ത്, വെള്ളൂർക്കുന്നം, തൃക്കളത്തൂർ, പായിപ്ര ശാഖകളിലെത്തി സമാധി സന്ധേശം നൽകി.ശാഖകളിൽ നടന്ന മഹാസമാധി ദിനാചരണത്തിന് നൂറുകണക്കിന് ശ്രീനാരായണ ഭക്തരാണ് പങ്കെടുത്തതെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ എന്നിവർ പറഞ്ഞു.