മൂന്നാർ: ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. ഓമനക്കുഴി ഭാഗത്ത് വെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. ബേസ് ക്യാമ്പിലുള്ള കുങ്കിയാനകൾ ഉടൻ പുറപ്പെടും. പതിനൊന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ദൗത്യത്തിനാണ് ഇതോടെ വിരാമമായത്. വലിയ വെല്ലുവിളിനിറഞ്ഞ ദൗത്യമായിരുന്നു. ചക്കക്കൊമ്പൻ പുലർച്ചെ ജലാശയത്തിൽ എത്തിയെങ്കിലും മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു. പിന്നീട് മുന്നൂറ്റിയൊന്ന് കോളനിയിലേക്ക് എത്തുകയായിരുന്നു.കുങ്കിയാനകൾ ഉടൻ എത്തി ചക്കക്കൊമ്പന് റേഡിയോകോളർ ധരിപ്പിക്കും.

