കൊച്ചി: ഹൈക്കോടതി അഭിഭാഷകനായ എറണാകുളം ചിറ്റൂര്‍ റോഡ് ഇയ്യാട്ടില്‍ ദിനേശ് മേനോന് അന്തരിച്ചു. 54 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. റോബിന് ബസ് കേസിലെ ഹര്ജിക്കാരന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ദിനേശ് മേനോന് ആണ്. ബാലതാരമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.വിടപറയും മുമ്ബേ, എയര്‍ഹോസ്റ്റസ്, ശേഷം കാഴ്ചയില്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

