മൂവാറ്റുപുഴ : ഗ്രാമീണ മേഘലയില്‍ ആരോഗ്യ പരിപാലനത്തിന് ഓപ്പണ്‍ ജിമ്മുകള്‍ കൂടുതല്‍ സൗകര്യമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് . ജില്ലാ പഞ്ചായത്തിന്റെ ഇത്തരം പദ്ധതികള്‍ ഏറെ പ്രശംസനീയമെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവോലി ഡിവിഷനിലെ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞള്ളൂര്‍ വയോജന പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി..
ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞളൂര്‍ ഗ്രാമപഞ്ചായത്തിലെ വയോജന പാര്‍ക്കിലാണ് ഓപ്പണ്‍ ജിം സ്ഥാപിച്ചത് . ജില്ലയില്‍ 28 കേന്ദ്രങ്ങളിലായി വ്യായാമം ചെയ്യുന്നതിനുഉയര്ന്ന ഗുണനിലവാരമുള്ള പത്ത് ഉപകരണങ്ങള്‍ വീതമാണ് സ്ഥാപിച്ചത് . സ്ത്രീകള്‍ ഉള്‍പ്പെടെ ഏതൊരാള്‍ക്കും ഈ ഓപ്പണ്‍ ജിമ്മില്‍ വ്യായാമം ചെയ്യാം. പത്ത് ഉപകരണങ്ങളാണ് ഓപ്പണ്‍ ജിമ്മില്‍ ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് സ്വാഗതം പറഞ്ഞു.
മുവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി.പി എല്‍ദോസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി ജോളി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സെലിന് ഫ്രാന്‍സിസ്, ജയമോള്‍ സന്തോഷ്, മാത്യു കോട്ടപ്പിള്ളില്‍, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, യു ഡി എഫ് ചെയര്മാന് കെ എം സലിം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഗോപി, രതീഷ് മോഹന്‍, ജാസ്മിന് റെജി, അനില്‍കുമാര്‍ കെ.എന്‍, സുനില്‍ കെ.വി., അനിതാ റെജി, .സുധാകരന് പി.എസ്. എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈജു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. മറ്റ് ജനപ്രതിനിതികളും വിവിധ നേതാക്കളും സംബന്ധിച്ചു.