കൊച്ചി: പനങ്ങാട് റോഡരികില്‍ ഫോണ്‍ ചെയ്തു നിന്നിരുന്ന യുവാവിനെ വെട്ടിവീഴ്ത്തിയ കേസിൽ അച്ഛനും മകനും പിടിയില്‍. പനങ്ങാട് കാമോത്ത് സ്വദേശികളായ സതീശന് (50), മകന് സഞ്ജയ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം പനങ്ങാട് കാമോത്ത് വായനശാലക്ക് സമീപമായിരുന്നു സംഭവം. കൂനമ്മാവ് സ്വദേശി നിഖില്‍ രവിക്ക് (32) ആണ് വെട്ടേറ്റത്. ഇയാള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
റോഡരികില്‍ ബൈക്ക് നിര്‍ത്തി പോസ്റ്റില്‍ ചാരി നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു നിഖില്‍. തുടർന്ന് അക്രമികൾ വരുകയും നീയിനിയും പോയില്ലേടാ എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.


