വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചു; കരുനാഗപ്പിള്ളി നഗരസഭാ അധികൃതർ രാജിവെക്കണമെന്നാവശ്യം ശക്തമായി.
കരുനാഗപ്പള്ളി : വികസന പ്രവർത്തനം സ്തംഭിച്ച കരുനാഗപ്പിള്ളി നഗരസഭയിൽ രാജി വക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. 2021 – 2022 പദ്ധതികൾ പലതും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജി വെയ്ക്കാൻ തയ്യാറെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർക്കൊപ്പം ചില ഭരണകക്ഷി അംഗങ്ങളും രംഗത്തെത്തി. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയിൽ സിഐ എംഎം കോട്ടയിൽ രാജുവാണ്
പൊതുമാരമത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ 10 % താഴെ പ്രവർത്തികൾ മാത്രമാണ് നടന്നത്. പൊതുമരമത്ത് പ്രവർത്തങ്ങൾ നടത്താൻ ഉദ്യേഗസ്ഥൻമാരെയും കോൺട്രക്ടാക്ടർമാരെയും വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കൻ ചെയർമാന് കഴിഞ്ഞില്ലന്നും കരാറുകാരും കൗൺസിലറൻമാരും പറയുന്നു.
നഗരസഭ ഭരണ കാര്യങ്ങൾ ശ്രദ്ധിക്കതെ ചില കൗൺസിലന്മാരുമായി കറങ്ങി നടക്കലാണ് ചെയർമാൻ ചെയ്യുന്നതെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രാദേശിക പാർട്ടി നേതൃത്വങ്ങൾ ആരോപിക്കുന്നു.
കരുനാഗപ്പള്ളി അശുപത്രിയുടെ പ്രവർത്തനം പരാജയമാണ്. അശുപത്രി വികസ കമ്മിറ്റി വിളിക്കാൻ ചെയർമാൻ സമയം കണ്ടെത്തുന്നില്ലന്നതും ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
നാഷണൽ ഹൈവേയുടെ വികസനത്തെ തുടർന്ന് കോടതികൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമ്പോൾ കോടതികൾക്ക് പുതിയ കെട്ടിടം വാടകയ്ക്ക് എടുത്തു നഗരസഭയക്ക്
കഴിഞ്ഞില്ല. ചില കൗൺസിലർമാരും ഇടനിലക്കാരും ചേർന്ന് കമ്മീഷൻ കിട്ടുന്ന കെട്ടിടങ്ങൾക്ക് പിന്നാലെ പായുന്ന കെട്ടിടം ലഭിക്കാത്തതും ആക്ഷേപം ഉയർന്നു കഴിഞ്ഞു. പാർട്ടി സമ്മേളനങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ ഇടം പിടിച്ചതും നഗരസഭയിലെ അഴിമതികഥളാന്നതും ശ്രദ്ധേയമാണ് .


