മൂവാറ്റുപുഴ: ഓശാന ഞായറാഴ്ച തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍ നാടന്‍. വിവിധ പഞ്ചായത്തുകളില്‍ ദേവാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും പൊതു പരിപാടികളിലും അദ്ദേഹം പങ്കടുത്തു.
രാവിലെ ആയവന സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ ഓശാനാ തിരുകര്‍മ്മങ്ങളില്‍ പങ്കു കൊണ്ടു. തുടര്‍ന്ന് ആയവനയിലും മാറാടിയിലും വിവിധ ദേവാലയങ്ങളിലെത്തി വിശ്വാസികളെ കണ്ട ശേഷമായിരുന്നു പര്യടനം. വിശ്വകര്‍മ്മ യോഗത്തിലും ദളിത് സംഗമത്തിലും കെപിഎംഎസ് യോഗത്തിലും മാത്യു കുഴല്നാടന് പങ്കെടുത്തു.
തുടര്‍ന്ന് മുളവൂരിലെ വിവിധ കുടുംബയോഗങ്ങളിലും എത്തി വോട്ടഭ്യര്‍ത്ഥിച്ചു. ആയവന കാവക്കാട് വലിയപ്പാറ കോളനിയില്‍ എത്തി വോട്ടര്‍മാരെ കണ്ടു. ഈ പ്രദേശത്തെ തകര്‍ന്നു കിടക്കുന്ന റോഡിന്റെ ദുരവസ്ഥ നാട്ടുകാര്‍ വിവരിച്ചു. റോഡിന്റെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ മുഖ്യപരിഗണന നല്‍കുമെന്ന് മാത്യു ഉറപ്പ് നല്കി.
വിവാഹത്തിലും മരണവീടുകളും സന്ദര്‍ശിച്ച മാത്യു പിന്നീട് മാറാടിയിലെ പള്ളികളില്‍ സന്ദര്‍ശനം നടത്തി. കായനാട് ജങ്ഷന് സമീപം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടന്ന മൈതാനത്ത് എത്തി താരങ്ങളുടെ വോട്ടു തേടി.


