സമാജസേവ തൊഴിലാളി ധര്‍മ്മം എന്ന സന്ദേശം ഉയര്‍ത്തി ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ 67 മത് സ്ഥാപന ദിനത്തില്‍ ബിഎംഎസ് മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും മുപ്പതോളം യൂണിറ്റുകളില്‍ പതാക ദിനം നടത്തി.
സ്ഥാപന ദിനത്തോട് അനുബന്ധിച്ച് മൂവാറ്റുപുഴ മുനിസിപ്പല്‍ കമ്മറ്റിയുടെയും BPTMS ന്റെയും കുടുംബ സംഗമം മൂവാറ്റുപുഴ മേഖല ഓഫീസില്‍ വെച്ച് നടന്നു. മൂവാറ്റുപുഴ മേഖലയിലെ രാമമംഗലം പഞ്ചായത്തിലെ ഹെഡ് ലോഡ് യൂണിറ്റിന്റെ കുടുംബ സംഗമവും തൊഴില്‍ ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ മരണപ്പെട്ട എം.ടി. അപ്പുക്കുട്ടന് അനുസ്മരണവും കുടുംബ സഹായനിധി വിതരണവും നടന്നു. കുടുംബ സംഗമവും അനുസ്മരണവും ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉത്ഘാടനം ചെയ്തു.
എം.ടി.അപ്പുക്കുട്ടന് കുടുംബ സഹായനിധി രാഷ്ട്രീയ സ്വയം സേവകസംഘം വിഭാഗ് കാര്യവാഹ് എന്‍.എസ്. ബാബു യോഗത്തില്‍ വെച്ച് എം.ടി. അപ്പുക്കുട്ടന്റെ കുടുംബത്തിന് കൈമാറി. ചടങ്ങില്‍ രാമമംഗലം പഞ്ചായത്തിലെ ബിഎംഎസ് ഭാരവാഹികളായ എ.എന്‍. സദാശിവന്, എം.സി. ദാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
മൂവാറ്റുപുഴ മേഖലയിലെ വിവിധ പഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും സ്ഥാപന ദിനത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികളില്‍ മേഖല ഭാരവാഹികളായ എച്ച്. വിനോദ്, മനീഷ് കാരിമറ്റം, പ്രജീഷ് രാജ്, അനുരാജ് പായിപ്ര, ദീപജ്. റ്റി. പി, ദീപു. കെ.പി., വിമല്‍ കുമാര്‍ പി.പി., റ്റി.പി. എല്‍ദോസ്, തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

