മൂവാറ്റുപുഴ: സൈക്കിളില്‍ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കള്‍ക്ക് ഊരമന വൈ.എം.എ ലൈബ്രറിയുടേയുംആക്കോസ്ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ഊരമന ശിവലി പിഷാരത്ത് അഖില്‍ നവനീതന്,തമ്മാനിമറ്റം കാട്ടുമറ്റത്തില്‍ കെല്‍വിന്‍, കെന്നഡിഎന്നീയുവാക്കള്ക്കാണ് സ്വീകരണം നല്‍കിയത്. ലൈബ്രറിയില്‍ സംഘടിപ്പിച്ച ചടങ്ങ് അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എം.എല്‍.എ മൊമന്റോ നല്കി യുവാക്കളെ ആദരിച്ചു.
55 ദിവസം നീണ്ടു നിന്ന ഭാരത പര്യടത്തില്‍ 4500 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് ഭാരതം മുഴുവന്‍ യുവാക്കള്‍ ചുറ്റി സഞ്ചരിച്ചത്. കേരളം, കര്‍ണ്ണാടകം, ഗോവ, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍, ഹരിയാന, പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന കേന്ദങ്ങളിലെല്ലാം സൈക്കിളില്‍ തന്നെ സഞ്ചരിച്ച് ഓരോ സംസ്ഥാനത്തേയും ആളുകളേയും ജീവിത രീതികളേയും തൊഴില്‍ മേഖലേയും പറ്റി മനസിലാക്കുകയും ചെയ്തതായിഅഖിലും, കെല്‍വിനും പറഞ്ഞു.
കൊലഞ്ചേരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. കാശ്മീരിലെ ലഡാക്കില്‍ 17982 അടി ഉയരമുള്ള ഖര്ദ്ദുങ്കല് സന്ദര്‍ശിച്ചാണ് മടങ്ങിയത്. ഓരോ ദിവസവും പെട്രോള്‍ പമ്പുകളില്‍ താമസിച്ചാണ് യാത്ര പുറപ്പെട്ടത്. ജമ്മുകാശ്മീരില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സൈനീകരുടെ എല്ലാവിധത്തിലുള്ള സഹായവും ലഭിച്ചതായി ഇരുവരും പറഞ്ഞു. ഇന്ത്യയിലെ ഇനിയും ചെന്നെത്താന്‍ കഴിയാത്ത ഭൂപ്രദേശങ്ങളില്‍ പോകുന്നതിനാണ് അടുത്ത തയ്യാറെടുപ്പെന്ന് ഈ യുവാക്കള്‍ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോര്ജ്ജ്സ്വീകരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മേഴ്സി എല്‍ദോസ്, എബിന് കോടിയാട്ട്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്, അലന് എന്നിവര്‍ സംസാരിച്ചു.
നെൽസൺ പനക്കൽ


