പി.ജെ. ജോസഫ്- പി.സി. തോമസ് ലയന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എന്‍.ഡി.എ വിട്ടുവരുന്ന പി.സി തോമസിനൊപ്പം ചേരാനാണ് പി.ജെ ജോസഫിന്റെ തീരുമാനം. കടുത്തുരുത്തിയില്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പി.സി തോമസ് പങ്കെടുക്കും.

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പി.സി തോമസ് എന്‍.ഡി.എ വിട്ടത്. ഇതിന് പിന്നാലെ പി.സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കാന്‍ പി.ജെ ജോസഫ് തീരുമാനിക്കുകയായിരുന്നു. പി.ജെ ജോസഫ് ചെയര്‍മാനും പി.സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമാകും. മോന്‍സ് ജോസഫിന് വൈസ് ചെയര്മാന് സ്ഥാനവും നല്‍കും.


