മൂവാറ്റുപുഴ: വികസന തുടര്‍ച്ച് വോട്ട് തേടി മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം ആയവന പഞ്ചായത്തില്‍ പ്രചാരണത്തില്‍. തിങ്കളാഴ്ച്ച രാവിലെ ആയവനയിലെ പേരമംഗലം, കാവക്കാട് കമ്പനിപ്പടി എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചാണ് പര്യടനം തുടങ്ങിയത്.

സ്നേഹ ഭവനിലെ അന്തേവാസികളെ കണ്ടു. കാവക്കാട്, ആയവന പള്ളികള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് കളിപ്പാട്ട നിര്‍മ്മാണ കമ്പനിയിലും വിവിധ സ്ഥലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളേയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. സഹകരണ ബാങ്കുകള്‍, സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു.
വാളകം പഞ്ചായത്തിലും സ്ഥാനാര്‍ത്ഥിയെത്തി. മൂവാറ്റുപുഴ മുനിസിപ്പല്‍ നോര്‍ത്ത്, ആവോലി, മാറാടി പഞ്ചായത്തുകളിലെ എല്‍ഡിഎഫ് കണ്‍വന്‍ഷനുകളിലും എല്‍ദോ എബ്രാഹം പങ്കെടുത്തു.


