കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മറ്റ് സംസ്ഥാനങ്ങളുടെ തോതനുസരിച്ച്, ഈ ഘട്ടത്തില്‍ പതിനായിരത്തിലധികം ആകേണ്ടതായിരുന്നുമരണ സംഖ്യയെങ്കിലും അഞ്ഞൂറില്‍ താഴെയായി അത് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. രോഗബാധിതരായവര്‍ക്ക് ചികില്‍സ നല്കുന്നതിലുംകേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു.എറണാകുളം റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയിലെ ആധുനിക കോവിഡ് പരിശോധനാ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗത്തില്‍ കോവിഡ് പരിശോധനാ ഫലങ്ങള്‍ ലഭ്യമാകുന്നതോടെ എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് മാതൃകാ ലാബായി മാറുമെന്നും മന്ത്രി പറഞ്ഞു.
മാതൃകാപരമായ എഫ്എല്‍ടിസികളാണ് എറണാകുളത്ത് സജ്ജീകരിച്ചിരിക്കുന്നത്.പ്രായമുള്ളവര്‍ക്കും ഗുരുതര രോഗം ബാധിച്ചവര്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഗ്രാന്റ് കെയര്‍ പദ്ധതി ശക്തമാക്കണമെന്നും ജില്ലയിലെ കോളനികളില്‍ കോവിഡ് പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് അതിവേഗത്തില്‍ പരിശോധനാ ഫലങ്ങള്‍ ലഭ്യമാകുന്ന ക്ലോസ്ഡ് പിസിആര്‍ സംവിധാനമായ സിബി നാറ്റ് മെഷീന് സജ്ജമാക്കിയിരിക്കുന്നത്. ഒരു മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം കൃത്യതയോടെ അറിയാന്‍ ഇതിലൂടെ കഴിയും. കാലോചിതമായ ഇടപെടല്‍ നടത്തി ലാബിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയെ മന്ത്രി അനുമോദിച്ചു.


