മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളിലെ ആവേശോജ്വലമായ സ്വീകരണങ്ങള്‍ക്കു ശേഷം യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന് ഇന്നലെ പര്യടനം നടത്തിയത് നഗരത്തിലായിരുന്നു. കാര്‍ഷിക മേഖലയില്‍ മാത്യുവിനു ലഭിച്ച സ്വീകരണത്തിന്റെ തനിയാവര്‍ത്തനമായിരുന്നു നഗര മേഖലയിലും കണ്ടത്. രാവിലെ മൂവാറ്റുപുഴ സൗത്ത് കാനം കവലയില്‍ നിന്നാരംഭിച്ച പര്യടനത്തിന് അമ്പാട്ട്കവല റേഷന്പടി കുഴിമറ്റം കോളനി, പ്രൈവറ്റ് സ്റ്റാന്‍ഡ്, പി.ഒ. ജംങ്ഷന്, പേട്ട, വാശിക്കവല തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം ലഭിച്ചു.
മുനിസിപ്പല്‍ തല പര്യടനം കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഉച്ചക്കത്തെ പര്യടനം കച്ചേരിത്താഴത്താണ് സമാപിച്ചത്. ഉച്ചകഴിഞ് മൂവാറ്റുപുഴ നോര്‍ത്ത് മേഖലയിലായിരുന്നു പര്യടനം. മാര്‍ക്കറ്റ് സ്റ്റാന്‍ഡ്, കീച്ചേരിപ്പടി, വണ്‍വേ, ഉറവക്കുഴി തുടങ്ങിയ സ്ഥാലങ്ങളില്‍ കാത്തുനിന്ന നൂറുകണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്തും കുശലാന്വേഷണം നടത്തിയുമാണ് മാത്യു നടന്നു നീങ്ങിയത്.
മൂവാറ്റുപുഴയുടെ സമ്പൂര്‍ണ വികസനമാണ് തന്റെ ലക്ഷ്യമെന്ന് മാത്യു പറഞ്ഞു. നഗരത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാകണം. അതിനായിരിക്കും തന്റെ വലിയ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എ.മുഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍, കെഎം പരീത്, സലീം ഹാജി, കെഎം അബ്ദുല്‍ മജീദ്, അഡ്വ എന്‍. രമേശ്, കെ.എ. അബ്ദുല്‍ സലാം, ജയ്സണ്‍ തോട്ടം, അഡ്വ. ആബിദ് അലി, മുഹമ്മദ് റഫീക്ക്, ജയകൃഷ്ണന് നായര്‍, ജേക്കബ്ബ് ഇരമംഗലം , എസ്. മജീദ് മണ്ഡലം പ്രസിഡന്റുമാരായ ഹിബ് സണ്‍ ഏബ്രഹാം, മുഹമ്മദ് റഫീക്ക്, മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ്, വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ എം അബ്ദുല്‍ സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ജിനു മടേയ്ക്കല്‍, ജോയ്സ് മേരി ആന്റണി, ജോളി മണ്ണൂര്‍, പ്രമീള ഗിരീഷ് കുമാര്‍, ലൈല ഹനീഫ, ബിന്ദു ജയന്, അസം ബീഗം, അമല്‍ ബാബു, കെ.കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.


