സ്ത്രീകള്‍ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ സാമൂഹ്യ വിരുദ്ധന്‍ പിടിയില്‍. തിരുവനന്തപുരത്ത് വട്ടപ്പാറയിലെ ഏകലവ്യ(30)നാണ് പിടിയിലായത്. കണക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വട്ടപ്പാറ പൊലീസാണ് ഇയാലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഏകലവ്യന് കണക്കോട്ടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്.
സംഭവ സമയത്ത് യുവതി വീട്ടില്‍ തനിച്ചായിരുന്നു. ഇതേ തുടര്‍ന്ന് യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ പ്രതി വീടുകളില്‍ അതിക്രമിച്ചു കയറിയ ശേഷം നഗ്നതാ പ്രദര്‍ശനം നടത്തുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു.


