തിരുവനന്തപുരം: സഞ്ജു വി സാംസണിനും ചാരുലതയ്ക്കും വിഹാശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. തിരുവനന്തപുരത്തെ വിവാഹസത്കാരത്തില്‍ കുടുംബസമേതമാണ് രാഹുലെത്തിയത്.
അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു സഞ്ജുവിന്റെ മിന്നുകെട്ടെങ്കിലും ഗിരിദീപം കണ്വെന്ഷന് സെന്ററിലെ വിരുന്ന് വര്‍ണ്ണാഭമായിരുന്നു. ആരെത്തിയില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വന്മതിലായിരുന്ന രാഹുല്‍ ദ്രാവിഡ് എത്തണമെന്ന് സഞ്ജുവിന് നിര്‍ബന്ധമുണ്ടായിരുന്നു. എ ടീമിലും രാജസ്ഥാന് റോയല്‍സിലും സഞ്ജുവിന്റെ ഗുരുവും വഴികാട്ടിയുമായിരുന്നു ദ്രാവിഡ്. ഭാര്യ സുചേതക്കൊപ്പമായിരുന്നു ദ്രാവിഡ് എത്തിയത്.

