ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി പമ്ബയിലെത്തി മനിതി സംഘാംഗങ്ങളെ തടയുകയും പ്രതിഷേധം കനക്കുകയും ചെയ്തതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അനുനയ നീക്കം പാളി.
ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് സംഘാംഗമായ സെല്‍വി പറഞ്ഞു. സുരക്ഷ ഒരുക്കേണ്ടത് പോലീസ് ആണെന്നും അവര്‍ എപ്പോള്‍ സുരക്ഷ നല്കുന്നുവോ അപ്പോള്‍ മലചവിട്ടുമെന്നും സെല്‍വി അറിയിച്ചു.


