ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളപ്പിറവിക്ക് മുന്‍പു മുതലേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സിലര്‍. മുഖ്യമന്ത്രിക്കെതിരെയും ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അനധികൃത നിയമനം നടത്താന്‍ ശ്രമിക്കുന്നു. ഇത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണ് എന്നും ഗവര്‍ണറുടെ വിമര്‍ശനം.
ചാന്‍സിലര്‍ സ്ഥാനം ഔദാര്യമല്ലെന്നും പദവിയില്‍ നിന്ന് ഒഴിയില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സിലര്‍ പദവി ദേശീയ തലത്തിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഉള്ളതാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരയും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. കോര്‍പ്പറേഷനിലും സര്‍വകലാശാലകളിലും കേഡര്‍മാരെ നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അനധികൃത നിയമനം അദ്ദേഹം അറിയുന്നില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ കാര്യക്ഷമത ഇല്ലായ്മയാണ് എന്നും ഗവര്‍ണര്‍ പ്രതികരിച്ചു.


