വാരാപ്പുഴ പീഡനക്കേസ് പ്രതി വിനോദ് മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ മുര്ഡില് കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം വിനോദിന്റെതാണെന്ന് സ്ഥിരീകരിച്ചു. വിനോദിനെ അടിച്ചു കൊന്ന് കിണറ്റില്‍ തള്ളിയതാണെന്നാണ് പ്രതികള്‍ പൊലീസിന് നല്കിയ മൊഴി.
വാരാപ്പുഴ പീഡനക്കേസില്‍ വിചാരണ നടക്കവേ പ്രതി വിനോദ് കുമാര്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെത്തിയ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. റായ്ഗഡിലെ കാശിദ് ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.
റായ്ഗഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു വിനോദ് കുമാര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സമീപ പ്രദേശത്തെ ആദിവാസി കോളനിയിലുള്ളവരാണ് ഇവര്‍. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു.


