സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപയുടെ നേരിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപ വീതവും ഇന്ന് കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13850 രൂപയായി. പവന് 111000 രൂപയും നല്‍കേണ്ടതായി വരും.
സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 265 രൂപയാണ് ഇന്നത്തേയും വില. 10 ഗ്രാം വെള്ളിക്ക് 2650 രൂപയും നല്‍കേണ്ടതായി വരും.https://www.twentyfournews.com/2026/06/17/gold-rate-
ഇറാന്-അമേരിക്ക സമാധാന കരാര്‍ തയ്യാറായത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങള്‍ സംസ്ഥാനത്തെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ശനിയാഴ്ച ഒറ്റയടിക്ക് സ്വര്‍ണത്തിന് 2160 രൂപ കൂടിയിരുന്നു. പിന്നീട് സ്വര്‍ണം കുത്തനെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് ദിവസം കൊണ്ട് മാത്രം 4300 രൂപയുടെ വര്‍ധന ഒരു പവന്റെ വിലയിലുണ്ടായി. ജനുവരി 29ന് രേഖപ്പെടുത്തിയ 113160 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.


