കാക്കനാട്: മതനിരപേക്ഷവും സമത്വസുന്ദരവുമായ കേരളം നിലനിര്‍ത്താന്‍ ഇന്നത്തെ തലമുറ നടത്തുന്ന നീതിപൂര്‍വമായ ഇടപെടലാണ് വനിതാ മതിലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന് അഭിപ്രായപ്പെട്ടു. വനിതാ മതിലില്‍ എറണാകുളം ജില്ലയുടെ പ്രാതിനിധ്യം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി ശ്രേണീ ബദ്ധമായ സാമൂഹ്യ- സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്നും കേരളം മുക്തമായത് വിവിധ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണ്. അക്ഷരമറിയാന്‍, വഴി നടക്കാന്‍, അമ്പലത്തില്‍ കയറാന്‍ , മാറുമറയ്ക്കാന്‍, പള്ളിക്കൂടത്തില്‍ ചേരാന്‍ തുടങ്ങിയവയെക്കല്ലാമായി വിവിധ പ്രദേശങ്ങളില്‍ സമരം നടന്നു. ശ്രീ നാരായണ ഗുരു , അയ്യങ്കാളി , ചട്ടമ്പിസ്വാമികള്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങി നിരവധി നവോത്ഥാന നായകരുമുണ്ടായി. പന്തിഭോജനത്തിന്റെ സ്മരണകളുറങ്ങുന്ന നാടാണിത്.
എന്നാല്‍ പോയ പലതിനെയും തിരികെ കൊണ്ടുവരാനുള്ള പുതിയ വെല്ലുവിളികളെ അതിജീവിച്ചേ തീരൂ . അത് ജീവിച്ചിരിക്കുന്ന തലമുറയുടെ കടമയാണ്. മതനിരപേക്ഷതയെന്ന അടിത്തറ തകരുന്നത് നോക്കി നില്‍ക്കാനാവില്ല. പുരുഷ മേല്‍ക്കോയ്മയുടെ ഭാഗമായി നിന്നുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ തടയുന്നതാണ് നിലവിലെ അവസ്ഥ. കല്ലുമാല ധരിക്കാനോ മാറു മറയ്ക്കാതിരിക്കാനോ സതി അനുഷ്ഠിക്കാനോ സ്ത്രീകള്‍ ആവശ്യപ്പെടില്ല. സ്ത്രീപുരുഷ സമത്വത്തില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ- വിദ്യാഭ്യാസ- സേനാ വിഭാഗങ്ങളിലെല്ലാം സ്ത്രീകള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയിലുള്ള സ്ത്രീ ജീവിതവും മുന്‍പന്തിയിലെത്തണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിന്റെ പ്രതീകമാണ് വനിതാ മതില്. ഇന്ത്യയില്‍ കേരളമെന്ന സംസ്ഥാനത്തെ ചരിത്രത്തിന്റെ ഭാഗമായി അടയാളപ്പെടുത്തുന്ന സംഭവമായിരിക്കുമിത്. വനിതാ മതില് തീര്‍ക്കുന്നതിന് ഖജനാവില്‍ നിന്ന് പണം ചെലവഴിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന സംഘടനകളും സര്‍ക്കാരും കൈകോര്‍ത്താണ് ഈ മഹാസംരംഭം വിജയത്തിലെത്തിക്കുന്നത്.
കറുകുറ്റി മുതല്‍ അരൂര്‍ വരെയുള്ള 49 കി.മി. ദൂരത്തില്‍ ജില്ലയിലെ മൂന്നു ലക്ഷം വനിതകള്‍ കൈകോര്‍ക്കും. ഇടുക്കിയില്‍ നിന്നുള്ള 30000 പേരും എറണാകുളത്തോടൊപ്പം ചേരും. സംഘാടക സമിതി രൂപീകരണം സംബന്ധിച്ചുള്ള ഗ്രാമപഞ്ചായത്തുതല യോഗങ്ങള്‍ 19, 20, 21 തീയതികളിലും വാര്‍ഡുതല യോഗങ്ങള്‍ 23-ാം തീയതിക്കകവും പൂര്‍ത്തിയാകും.
യോഗത്തില്‍ എസ്.ശര്‍മ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ കെ.ജെ. മാക്സി, ആന്റണി ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഒ.എന്‍.വിജയന്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി, വനിതാ ശിശുസംരക്ഷണ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ. മായാലക്ഷ്മി , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ ഗിവര്‍ഗീസ്, കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരന്, സെക്രട്ടറിയേറ്റ് മെമ്പര്‍ രമേഷ് മണി, സംസ്ഥാന ഭാരവാഹികളായ എം.കെ.രമേശന്, എം.കെ.വേണുഗോപാല്‍, എം.രവി, സംസ്ഥാന വനിതാ നേതാക്കളായ ശശികല രാമന് കുട്ടി, അനിത പവിത്രന്, സാജി രാമചന്ദ്രന്, മതി ജോഷി, ജില്ലാ സെക്രട്ടറി കെ.എം.സുരേഷ്, പ്രസിഡന്റ് ടി.കെ. രാജഗോപാല്‍, ജില്ലാ ഭാരവാഹികളായ പി.എസ്. മനോഹരന്, എന്‍.പി.പ്രദീപ് കുമാര്‍, കെ.കെ.സന്തോഷ് കുമാര്‍, സുനന്ദ രാജന്, ശശികല പുഷ്പന്, യുവജന പ്രസിഡന്റ് പ്രശോഭ് , കെ പി എം എസ് പഞ്ചമി സ്വാശ്രയ സംഘം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സുജാത വേലായുധന്, പി കെ എസ് ജില്ലാ സെക്രട്ടറി എം.കെ.ശിവരാജന്, ജില്ലാ കമ്മറ്റിയംഗം എന്‍.കെ.വാസുദേവന്‍, എസ് എന്‍ വി സദനം ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് എം.ആര്.ഗീത, എസ് എന്‍ ഡി പി വനിതാ സെക്രട്ടറിയേറ്റ് ജോയന്റ് കണ്‍വീനര്‍ ഇ.എസ്.ഷീബ, വനിതാ സംഘം ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.എന്‍.ബേബി റാണി, എസ് എന്‍ ഡി പി യോഗം ജില്ലാ പ്രതിനിധികളായ പി.കെ.സജീവ്, കെ.എസ്. ഷിനില്‍കുമാര്‍, എം.ഡി. അഭിലാഷ്, മഹാരാജ ശിവാനന്ദന്, പി.എ.സോമന്, അജി നാരായണന്, കെ.പി. ഗോപാലകൃഷ്ണന്, സി.വി.വിജയന്, ഭാമ പത്മനാഭന് , വിദ്യ സുധീഷ്, കെഡിഎഫ് അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് മണി കുമ്പളത്താന്‍, എ കെ വി എം എസ് പ്രതിനിധി പി.കെ.പീതാംബരന്, കെ എസ് കെ ടി യു വനിതാ സബ് കമ്മറ്റി ജില്ലാ കണ്‍വീനര്‍ കെ. ഇന്ദിര, എകെവിഎംഎസ് പ്രതിനിധികളായ വി.ജി.രവീന്ദ്രന്, എം.കെ.അനില്‍കുമാര്‍, രഘു കല്ലുങ്കല്‍, കെ പി എം എസ് ഉദ്യോഗസ്ഥ ഫോറം ജില്ലാ സെക്രട്ടറി എ.ടി.സുരേഷ് കുമാര്‍, ഓള് ഇന്ത്യ വീരശൈവ സഭ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.വിജയന്, കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗം ഇ.എ.രാജന്, വിവിധ നവോത്ഥാന സംഘടന പ്രതിനിധികള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


