തിരുവനന്തപുരം : വാഹനത്തില്‍ ഒരേ സമയം എംഎല്‍എ യുടെ ബോര്‍ഡും പ്രസ് അക്രഡിറ്റേഷനുമായി തലസ്ഥാനത്ത് കറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് രഹസ്യാന്വേക്ഷണ വിഭാഗം അന്വേക്ഷണം തുടങ്ങി.
മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ ഗണ്മാന് ആയിരുന്ന സജിരാജകുമാറിനെതിരെയും ഭാര്യയും ജനശബ്ദം പത്രാധിപയുമായ എന്‍. റോജക്കുമെതിരെയാണ് അന്വേഷണം ആരംഭിച്ചത്. എംഎല്‍എയുടെയും മാധ്യമ അക്രഡിറ്റേഷന്റേയും ആനുകുല്യം ഒരേ സമയം സജി അനുഭവിക്കുകയാണ് .സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന പാസ് വാഹനത്തിന്റെ ഗ്ലാസിലും വാഹനത്തിന്റെ മുന്പില് എംഎല്‍എ എന്ന് ‘വലിയ ചുവന്ന അക്ഷരത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്.

വാഹനം പോലീസ് ഉദ്യോഗസ്ഥനായ സജിരാജകുമാറിന്റെ പേരിലെന്ന് മോട്ടോര്‍ വാഹന രജിസ്റ്ററിന്റെ പകര്‍പ്പ്
യാതോരു ബന്ധവുമില്ലന്നും അനൂപ് ജേക്കബ്ബ് എം.എല്‍.എ
തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുമ്പില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് ഈ വാഹനം കഴിഞ്ഞ ദിവസം കാണപ്പെട്ടത്. വാഹനത്തില്‍ ജനശബ്ദം പ്രസിദ്ധീകരണത്തിനുള്ള പാസ് ആണ് സ്റ്റിക്കറായി ഒട്ടിച്ചിരിക്കുന്നത്. വാഹനം പോലീസ് ഉദ്യോഗസ്ഥനായ സജിരാജകുമാറിന്റെ പേരിലാണ് മോട്ടോര്‍ വാഹന രജിസ്റ്ററില്‍ വ്യക്തമാവുന്നത്. ഈ പ്രസിദ്ധീകരണത്തിന്റെ ഓഫിസ് പ്രസ് ക്ലബ് റോഡില്‍ മുന്‍ മന്ത്രിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ട്. ഇയാള്‍ മുന്‍പ് മന്ത്രി ആയിരുന്നപ്പോള്‍ ഗണ്‍മാനായിരുന്നു, ഇപ്പോള്‍ ഗണ്മാനല്ലന്നും അനൂപ് ജേക്ക്ബ്ബ് എം.എല്‍.എ പറഞ്ഞു.


