നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. വയനാട് ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന് എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മരണമെന്ന് പൊലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം പോതമേട് വനത്തില്‍ കുഴിച്ചിട്ടതായി സൂചനകള്‍ ലഭിച്ചതോടെ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ചിത്തണ്ണി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 28നാണ് മഹേന്ദ്രനെ കാണാതാകുന്നത്. രണ്ടാം തീയതി ബന്ധുക്കള്‍ ഇയാളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്കി. അന്വേഷണത്തിനിടെ മഹേന്ദ്രന് നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേര് പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിക്കുകയുമായിരുന്നു.
നായാട്ടിനിടെ അബദ്ധത്തില്‍ മഹേന്ദ്രന് വെടിയേല്‍ക്കുകയായിരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. സ്ഥലത്തെ മണ്ണ് മാറ്റി ഉടന്‍ തന്നെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.


