കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിക്കായി ലുക്കൗട്ട് നോട്ടിസ്. യുവതിയുടെ പരാതിയില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ ചേരും.
തൃശൂര്‍ സ്വദേശിയായ മാര്ട്ടിന് ജോസഫ് പുളിക്കോട്ടില്‍ ആണ് പ്രതി. ഇന്നലെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. രണ്ട് മാസം മുന്‍പാണ് കണ്ണൂര്‍ സ്വദേശിനി പീഡനത്തിന് ഇരയായത്. ബലാത്സംഗത്തിന് അടക്കം കേസെടുത്തു.
യുവാവിനെ ഭയന്ന് യുവതി മറ്റൊരു സംസ്ഥാനത്ത് അഭയം തേടിയിരിക്കുകയാണ്. അതേസമയം യുവാവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.


