മുവാറ്റുപുഴ : പുതിയതായി തിരഞ്ഞെടുക്കപെട്ട യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ചുമതലയേറ്റു. സംഘടന തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി വിജയിച്ച ജെയിംസ് ജോഷിയും സഹഭാരവികളുമാണ് കോൺഗ്രസ് ഓഫിസിന് സമീപം സംജ്ജീകരിച്ച ഉമ്മൻചാണ്ടി നഗറിൽ വെച്ച് ചുമതല ഏറ്റെടുത്തത്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റായി സഹീർ മേനമറ്റം, മുഹമ്മദ് സാദിക്ക്, സെക്രട്ടറിമാരായി
നസീഫ് എ എൻ, എവിൻ എൽദോസ്, ജിൻസ് ജോസ്, അൽത്താഫ് മുഹമ്മദ്,
അജാസ് കെ കെ, നെജി ഷാനവാസ് തുടങ്ങിയവരും ചുമതല ഏറ്റു.
യോഗം മാത്യു കുഴൽനാടൻ എം എൽ എ ഉൽഘടനം ചെയ്തു. മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ജോസഫ് വാഴക്കൻ, നഗരസഭ ചെയർമാൻ പി പി എൽദോസ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കെ.എം.സലീം, സാബു ജോൺ, സുബാഷ് കടക്കോട്, കെ ജി രാധാകൃഷ്ണൻ സമീർ കോണിക്കൽ ജിന്റോ ടോമി, മുഹമ്മദ് റഫീഖ് എൽദോ ബാബു സൽമാൻ ഓലിക്കൽ ഫൈസൽ വടക്കൻ ഷെഫാൻ വി എസ് മനു ബ്ലായിൽ അഫ്സൽ വിളകത്തു റംഷാദ് റഫീഖ് ജെറിൻ ജേക്കബ് പോൾ തുടങ്ങിയർ സംസാരിച്ചു.


