തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തിനെതിരേ സിപിഎം. മോദിയുടേത് രാഷ്ട്രീയ പ്രചാരണത്തിനുള്ള വാദമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു.എകെജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്. രാജ്യത്തുടനീളം സ്വര്‍ണക്കടത്ത് കേസുകള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണ്. സ്വര്‍ണക്കടത്ത് വസ്തുതാപരമായി അന്വേഷിക്കണമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കള്ളക്കടത്തിന്റെ ഓഫീസ് ഇവിടെയാണെന്നുള്ള ദുഷ്പ്രചാരണം ഏല്‍ക്കില്ല. വിമാനത്താവളത്തിലൂടെയാണ് കള്ളക്കടത്ത് നടക്കുന്നത്. വിമാനത്താവളങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെന്നും ഗോവിന്ദന് പറഞ്ഞു.


