ആർ ശ്രീലേഖക്ക് മറുപടിയും ആയി ദൃഢം സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല. യൂട്യൂബ് വീഡിയോ കണ്ടതും ആരോപണത്തിനുശേഷം. ശ്രീലേഖ പറയുന്നതുപോലെ കഥയുമായി യാതൊരു സാമ്യവും ഇല്ലെന്നും സംവിധായകൻ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് താനെഴുതിയ കരിങ്കുടി പൊലീസ് സ്റ്റേഷന് എന്ന ചെറുകഥ മോഷ്ടിച്ചാണ് ദൃഢം എന്ന ചിത്രമൊരുക്കിയതെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. ശ്രീലേഖയുടെ കഥയുമായി തങ്ങളുടെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മാര്ട്ടിന് പറുന്നത്. എന്തുകൊണ്ടാണ് ഇങ്ങനൊരു ആരോപണമെന്ന് മനസിലാകുന്നില്ലെന്നും മാര്ട്ടിന് പ്രതികരിച്ചു.
”ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല. യൂട്യൂബ് വീഡിയോ കണ്ടതും ആരോപണത്തിനുശേഷം. ശ്രീലേഖ പറയുന്നതുപോലെ കഥയുമായി യാതൊരു സാമ്യവും ഇല്ല. സിനിമയുടെ എഴുത്തുകാരായ ജോമോനും ലിന്റോയുമായും ഞാന്‍ ബന്ധപ്പെട്ടു. അവര്‍ക്കും ഒരു ബന്ധവുമില്ല അവര്‍ ആദ്യമായിട്ടാണ് ഇത് കാണുന്നതെന്ന് പറഞ്ഞു. ദൃഢം കണ്ടവര്‍ക്ക് മനസിലാകും ദൃഢവും ആ ചെറുകഥയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന്’ എന്നാണ് മാര്‍ട്ടിന്റെ വാക്കുകള്‍.
”ദൃഢം എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പൊലീസ് സ്റ്റേഷന്’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല” എന്നാണ് ശ്രീലേഖ പറഞ്ഞത്.


