വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്ളക്സ് ബോര്‍ഡ്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരന് എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഫ്ളക്സ് ബോര്‍ഡ്. കേരളത്തിന്റെ ഭാവി ഈ കൈകളില്‍ സുരക്ഷിതമെന്നും ഫ്ളക്സില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപമാണ് ഫ്ളക്സ് വെച്ചിരിക്കുന്നത്.
ഹരിപ്പാടും വിഡി സതീശന് വേണ്ടി ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. പിന്നാലെ അജ്ഞാതര്‍ നശിപ്പിച്ചു. കരുവാറ്റയിലാണ് ഫളക്sസ് ബോര്‍ഡ് വെച്ചത്. കരുവാറ്റയിലെ വാര്‍ഡ് കമ്മറ്റികളുടെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ്.
മലപ്പുറം എടരിക്കോടും എറണാകുളം തൃക്കാക്കരയിലും വി ഡി സതീശന് അനുകൂലമായി ഫ്ലക്സ് ബോര്‍ഡുകള്‍. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്നാണ് എടരിക്കോട് ടൗണിലെ ഫ്ലക്സിലുള്ളത്. വിഡിഎസ് നാട് നയിക്കട്ടെ എന്ന് തൃക്കാക്കരയിലെ ഫ്ലക്സ്ബോര്‍ഡിലുമുണ്ട്.


