ഷംന കാസിം ബ്ലാക്ക്മെയ്ലിങ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതിയുടെ ഭാര്യ. മുന്‍പും റഫീഖ് തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുണ്ടെന്നും റഫീഖ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഷംന കാസിമുമായാണ് താന്‍ സംസാരിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞിരുന്നെങ്കിലും താന്‍ വിശ്വസിച്ചില്ലെന്നും മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യ പറഞ്ഞു. റഫീഖിനെതിരെ താന്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു. മുന്‍പ് ഇയാള്‍ ചെറിയ ചെറിയ തട്ടിപ്പുകളൊക്കെയാണ് നടത്തിയിരുന്നത്. ആള് മൂന്നുനാല് കേസുകളിലൊക്കെ പെട്ടിട്ടുണ്ട്. വീട്ടില്‍ ഇടക്കേ വരൂ. എപ്പോ വന്നാലും ആള് ഫുള്‍ ടൈം ഫോണ്‍ വിളിയാണ്. ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ ഫോണില്‍ സംസാരമാണ്. രാവിലെ 4-5 മണി വരെയൊക്കെ ഇത് തുടരും.
ചിലപ്പോഴൊക്കെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ എപ്പോഴും വീട്ടില്‍ വഴക്കാണ്. ആരാണ് വിളിക്കുന്നതൊന്നും എന്നോട് അയാള്‍ പറയാറില്ല. സ്ത്രീ വിഷയത്തില്‍ തന്നെ ഞങ്ങള്‍ എപ്പോഴും വഴക്കിടാറുണ്ട്. ഷംന കാസിം ആണെന്ന് ഇവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, വിശ്വസിച്ചിട്ടില്ല. കാരണം, ഷംന കാസിമിനെപ്പോലൊരു നടി എന്റെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം, ഭര്‍ത്താവിന് ചാറ്റ് ചെയ്യേണ്ടത് എങ്ങനെയാണെന്നൊന്നും അറിയില്ല. പിന്നെ, ന്യൂസില്‍ കണ്ടിട്ടാണ് അത് ശരിക്കും ഷംന കാസിമാണെന്ന് മനസ്സിലായത്. മൂന്ന്, നാല് വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. അന്ന് അതില്‍ അന്വേഷണം നടത്തിയില്ല. പൊലീസ് ഇപ്പോ എന്റെ അനിയനെ കൊണ്ടുപോയിട്ടുണ്ട്. അവന് ഇതില്‍ പങ്കില്ലെന്നും ഞങ്ങളുടെ പേരും ഈ കേസിലേയ്ക്ക് വലിച്ചിഴക്കുകയാണെന്നും റഫീഖിന്റെ ഭാര്യ പറഞ്ഞു.


