ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ അറസ്റ്റു ചെയ്തു. സിനിമയിലെ മേക്കപ്പ് മാനായ ഹാരിസ് എന്നയാളാണ് പിടിയിലായത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംനയുടെ കേസിന് പുറമേ വെറെ ഏഴ് കേസുകള്‍ പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഷംന കേസില്‍ ഇതുവരെ ആകെ എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പോലീസ് വിവരങ്ങള്‍ തേടി.


