കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന് കൊണ്ടിരുന്ന വേണാട് എക്സ്പ്രസിൻ്റെ ബോഗി ആണ് വേര്‍പെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയില്‍ എത്തിയപ്പോഴാണ് എന്‍ജിനും ബോഗിയും തമ്മിൽ വേർപെട്ടത്.
പ്രശ്നം പരിഹരിച്ചതിനുശേഷം വേണാട് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണിക്ക് ശേഷം ഒരു മണിക്കൂര്‍ വൈകിയാണ് വേണാട് യാത്ര പുനരാരംഭിച്ചത്.


