ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് എയിംസ് മേധാവി. അടുത്ത ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ഉണ്ടായേക്കും എന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു.അതെ സമയം ദേശീയ തലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടിവരാന്‍ കുറച്ച് സമയം എടുക്കും. എന്നാല്‍ അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഇത് സംഭവിക്കാമെന്നാണ് എയിംസ് മേധാവി പറഞ്ഞത്.
രാജ്യത്ത് അടച്ചിട്ടിരുന്ന എല്ലായിടവും തുറന്നുകൊടുക്കുകയാണ് ഇപ്പോൾ. ഇതോടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെടുകയാണ്. കോവിഡിൻ്റെ ആദ്യ രണ്ട് തംരഗത്തിൽ നിന്നും നമ്മൾ പാഠം പഠിച്ചിട്ടില്ല പഠിച്ചിട്ടില്ല അതുകൊണ്ട് തന്നെ എല്ലായിടത്തും ആള്‍ക്കൂട്ടം ഉണ്ടായിവരുന്നുണ്ട്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ എങ്ങനെ പാലിക്കുമെന്നതിനെയും ആള്‍ക്കൂട്ടം എങ്ങനെ തടയാമെന്നതിനെയും ആശ്രയിച്ചായിരിക്കും മൂന്നാം തരംഗം എത്തുന്നതിൻ്റെ വേഗത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


