അന്നൂര്‍ ഡെന്റല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 20 വയസുള്ള പെണ്‍കുട്ടി വരുകയും, വളരെക്കാലമായി വിട്ടുമാറാത്ത മുക്കടപ്പും, തലവേദനയും, വായയില്‍ നിന്നും ര മാസമായി പഴുപ്പു വരുകയും ചെയ്യുന്നതായി വിവരം ധരിപ്പിച്ചു
അന്നൂര്‍ ഡെന്റല്‍ കോളേജിലെ വിദഗ്ദ പരിശോധനയില്‍ സി. സി. ടി. സ്കാന്‍ എടുക്കുകയും മേല്ത്താടിയെല്ലിലെ അവസാനത്തെ പല്ല് (വിസ്ഡം ടൂത്ത്) തല്‍സ്ഥാനത്തു നിന്നും മാറി മുക്കിന്റെ അകത്തായി സ്ഥിതി ചെയ്യുന്നതായും മേല്‍ത്താടിയെല്ലും മാക്സില്ലറി സൈനസും നിറഞ്ഞു ട്യൂമര്‍ വളരുന്നതായും കാണപ്പെട്ടു.
മൂക്കിനുള്ളില്‍ വളര്‍ന്ന പല്ലും, മേല്‍ താടിയെല്ലിലും മാക്സില്ലറി സൈനസിലും വളര്‍ന്ന ട്യൂമറും അന്നൂര്‍ ഡെന്റല്‍ കോളേജി ഓറല്‍ ആന്‍ഡ് മാക്സിലോസര്ജറി വിഭാഗം മേധാവി പ്രൊ. എല്‍ദോസ് കെ. ജി, സീനിയര്‍ ഡോക്ടര്‍മാരായ ഡോ. പോള്‍ സ്റ്റീഫന്‍, ഡോ . അരുണ്‍ മുരളി, ഡോ . അനഘ അശോക്, ഇ. ന്. ടി. വിഭാഗം മേധാവി ഡോ. സനു. മൊയ്ദീന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടന്നത്.
മുഖസൗന്ദര്യ ശസ്ത്രക്രിയകള്‍, താടിയെല്ലിലെയും മുഖത്ത മുറിവുകള്‍, പൊട്ടലുകള്‍, ട്യൂമര്‍ നീക്കം ചെയ്യല്‍, ഇ. എന്‍ ടി. സര്‍ജറികള്‍, കാന്‍സര്‍ സര്‍ജറികള്‍ തുടങ്ങിയ എല്ലാവിധ ആന്‍ഡ് നെക്ക് സര്‍ജറികളും അന്നൂര്‍ ഡെന്റല്‍ കാളേജിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും ലഭ്യമാണ്.


