പ്രശസ്ത പോണ് താരം ജെസീക്ക ജെയിംസ് മരിച്ചനിലയില്‍. വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 43 വയസ്സുകാരിയാണ്. ലോസ് എഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടേ വാലിയിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നടിയുടെ ഫ്ലാറ്റില്‍ നിന്ന് നിരവധി മരുന്നുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ബിസിനസ് സുഹൃത്ത് ജെസീക്കയെ തേടി വന്നപ്പോഴാണ് വീട്ടിനുളളില്‍ മരണപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മറ്റാരും അതിക്രമിച്ച് കയറിയതിന്റേയോ മല്‍പ്പിടിത്തം നടത്തിയതിന്റേയോ ലക്ഷണങ്ങള്‍ മുറിയ്ക്കുള്ളില്‍ കാണുന്നില്ലെന്ന് പേലീസ് പറയുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ മേല്‍ കൃത്യമായ ചിത്രം വ്യക്തമാകുകയുളളൂവെന്ന് പോലീസ് പറയുന്നു. അലാസ്കയില്‍ ജനിച്ച ജെസീക്ക ആദ്യം അധ്യാപികയായി സേവനം അനുഷ്ടിച്ചിരുന്നു. പിന്നീട് മോഡലിങ്ങിലേയ്ക്ക് തിരിയുകയായിരുന്നു. പിന്നീട് പോണ് സിനിമ മേഖലയില്‍ സജീവമാകുകയായിരുന്നു.


