സത്യജിത് റേ ഫിലിം സൊസൈറ്റി കേരള നല്കുന്ന നാലാമത് സത്യജിത് റേ പുരസ്കാരം തെലുങ്കു ഹിന്ദി സംവിധായകന് ബി. ഗോപാല്‍ ഏറ്റുവാങ്ങി. തെലുങ്കനാ,ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വര്നാഭാമായ ചടങ്ങില്‍ വെച്ച് തെലുങ്കു ഗവണ്മെന്റ് കള്‍ച്ചറല്‍ ആന്‍ഡ് ലാന്‍ഗേജസ് സെക്രട്ടറി മാപ്പിടി ഹരികൃഷ്ണ അവാര്‍ഡ് വിതരണം ചെയ്തു. ചെയര്മാന് സജിന്‍ ലാല്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സത്യജിത് റേ ആന്ധ്ര ചാപ്റ്റര്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ തെലുങ്കനാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി പി. സി. അജിത്, ട്രെഷറര്‍ ജയകുമാര്‍, സിനിമ പ്രൊഡക്ഷന്‍ ഡിസൈനര്‍ മനീക്ഷ, പി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു. സിനിമ ജീവിതത്തില്‍ നിര്‍വധി അവാര്‍ഡുകള്‍ കിട്ടിയിട്ടുങ്കിലും സത്യജിത് റേയുടെ പേരിലുള്ള ഈ പുരസ്കരം വിലമതിക്കാനാവാത്ത ഒന്നാണന്നു ബി. ഗോപാല്‍ വികാര നിര്ബരനായി പറഞ്ഞു.

