ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി മികച്ച ജനപ്രതിനിധികള്‍ക്ക് നല്കുന്ന മഹാത്മജി പുരസ്കാര്‍ 2026-ലേക്ക് പൊതുജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.
പാര്‍ലമെന്റ് അംഗങ്ങള്‍, രാജ്യസഭാ അംഗങ്ങള്‍, നിയമസഭാ അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, കോര്പ്പറേഷന് മേയര്‍/അംഗങ്ങള്‍, മുനിസിപ്പല്‍ ചെയര്മാന്/അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജനപ്രതിനിധികളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രതിബദ്ധത, പൊതുസേവന രംഗത്തെ മികച്ച സംഭാവനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നാമനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക.
പുരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ സെപ്തംബര്‍ 10നകം സമര്‍പ്പിക്കണം. നാമനിര്‍ദ്ദേശങ്ങള്‍ jawaharlalnehruculturalsociety@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9605302715, 9447105395 എന്നീ വാട്സ്ആപ്പ് നമ്പറുകളിലേക്കോ അയക്കാവുന്നതാണ്. ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മഹാത്മജി പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് പൂവച്ചല്‍ സുധീറും നാഷണല്‍ കോര്‍ഡിനേറ്റര്‍ യൂസഫ് അന്‍സാരിയും അറിയിച്ചു.

