മൂവാറ്റുപുഴ: ഒളിമ്പിക്സിനെ വരവേല്‍ക്കുവാനും ഒളിമ്പിക്സിന്റെറെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനുമായി മൂവാറ്റുപുഴ ഗവ.ടൗണ്‍ യു. പി സ്കൂളില്‍ പ്രത്യേക അസംബ്ളി കൂടി ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ചു. സീനിയര്‍ അസിസ്ററന്റ് റാണി എസ് കല്ലടാന്തിയില്‍ ദീപശിഖയ്ക്ക് തിരി കൊളുത്തി. സപോര്‍ട് സ് കോ ഓഡിനേറ്റര്‍ സൂസന് കോരത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഒളിമ്പിക്സ് വിളംബര സന്ദേശം അധ്യാപിക രാജി പി. ശ്രീധര്‍ കുട്ടികള്‍ക്ക് നല്കി. കവിത ടീച്ചറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ആന്റണി ജോഷി, നെ വിന് പി അനിജന് മഹേശ്വരി, അദിനാന് അല്‍ത്താഫ് എന്നിവര്‍ ദീപശിഖാ പ്രയാണത്തിന് നേതൃത്യം നല്കി.