കുറുപ്പംപടി: റവന്യൂ കലോത്സവത്തിലെ 15 വേദികള്‍ക്കും മണ്മറഞ്ഞ പെരുമ്പാവൂരിലെ പ്രതിഭകളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ഫലകങ്ങള്‍ കലോത്സവത്തിന് അലങ്കാരമായി. പ്രശസ്തര്‍ക്കൊപ്പം പുതിയ തലമുറയ്ക്ക് അത്ര തന്നെ പരിചയമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്.
മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായര്‍, ഡോ. ഡി.ബാബു പോള്‍, പി.ഗോവിന്ദപിളള, മലയാറ്റൂര്‍ രാമകൃഷ്ണന്, സി.അയ്യപ്പന്, എം.പി.നാരായണ പിളള, കാലടി ഗോപി, ലീലാ മേനോന്, ചന്ദ്രമന ഗോവിന്ദന് നമ്പൂതിരി, പി.മധുസൂദനന്, പെരുമ്പാവൂര്‍ ഖദീജ, എസ്.കെ. മാരാര്‍, ചേലാമറ്റം മണി, പരമേശ്വര ഭാഗവതര്‍, പോള്‍ വെങ്ങോല എന്നിങ്ങനെ പതിനഞ്ച് പേരുടെ ചിത്രങ്ങളും ലഘുജീവിത ചരിത്രവും രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് എം.ജി.എം. സ്കൂളിന്റെ പ്രധാന കവാടത്തിലാണ്. നിരവധി പേര് ഇത് സന്ദര്‍ശിക്കുന്നുണ്ട്.