മൂവാറ്റുപുഴ : എഫ്സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ ഗില്‍ബര്‍ട്ട് (83) അന്തരിച്ചു. സംസ്ക്കാരം 28ന് ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയില്‍. പരേത കരിമണ്ണൂര്‍ ഇടവക അത്തിക്കല്‍ പരേതരായ സ്ക്കറിയ മത്തായി – ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : സിസ്റ്റര്‍ മേഴ്സി എഫ്സിസി (അത്തിക്കല്‍) മൂവാറ്റുപുഴ, ഡോ. ജോയി അത്തിക്കല്‍ (കരിമണ്ണൂര്‍), പരേതരായ മേരി അഗസ്റ്റ്യന്‍ ചെമ്പോട്ടിക്കല്‍ (കൊടുവേലി), ചിന്നമ്മ മാത്യു അത്തിക്കല്‍ (കരിമണ്ണൂര്‍). പരേത : ഉടുമ്പന്നൂര്‍, പൈങ്ങോട്ടൂര്‍, പനംകൂട്ടി, വെള്ളയാംകുടി, നെയ്യശ്ശേരി, ചെമ്പകപ്പാറ, കലൂര്‍, പള്ളിക്കാമുറി, ശാന്തിനികേതന്‍, വെളിയേല്‍ച്ചാല്‍, ഞായപ്പിള്ളി, ഇഞ്ചൂര്‍, ഏഴല്ലൂര്‍, മുളപ്പുറം, ലൂര്‍ദ്ദ്മാതാ എന്നീ ഭവനങ്ങളില്‍ ദീര്‍ഘകാലം ലോക്കല്‍ ട്രഷററായും ചെമ്പകപ്പാറ ഭവനത്തില്‍ സുപ്പീരിയര്‍, അസിസ്റ്റന്റ് സുപ്പീരിയര്‍, ജൂനിയര്‍ മിസ്ട്രസ് എന്നീ നിലകളിലും, അണ്‍എയ്ഡ്ഡ് സ്കൂളുകളിലും വിശ്വാസപരിശീലനരംഗത്തും അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.