അടിമാലി: പൂപ്പാറയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45 ) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് 2.15നാണ് സംഭവം നടന്നത്. സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്.
പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തി. ഭര്‍ത്താവ്:ചിരഞ്ജീവി, മക്കള്‍: ഇളങ്കോവര്, ഗോപി.