കോഴിക്കോട്: അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യാനക്കല്‍ ചാമുണ്ഡിവളപ്പിലാണ് സംഭവം നടന്നത്. നവാസ്- സമീറ ദമ്പ തികളുടെ മകള്‍ ആയിശ റെയ്ഹാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അമ്മ സമീറയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോൾ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിൻ്റെ പാടുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് 12 വയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. ബേപ്പൂര്‍ സ്വദേശികളായ കുടുംബം അടുത്തിടെയാണ് ചാമുണ്ഡിവളപ്പില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.


