സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മുക്കം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തു. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ്(21), പൊയിലില്‍ അജ്മല്‍(18) എന്നിവരാണ് പിടി യിലായത്. ബ്ലാക്ക് മാന്റെ വേഷത്തില്‍ പ്രതികള്‍ പെണ്‍കുട്ടികളുടെ വീടിന് സമീപത്തായി രാത്രിയില്‍ ബൈക്കില്‍ കറങ്ങിനടക്കുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുകയുെ ചെയ്തതിനാലാണ് പ്രതികള്‍ പിടിയിലാകുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Home Crime & Court പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആണ്‍കുട്ടികള്‍ അറസ്റ്റില്‍

