കോട്ടയം: മുണ്ടക്കയത്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനു ആണ് പോലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ക്ഷേത്രത്തിലെ പൂജാരി മഠത്തില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകിയിരുന്നു. 21കാരിയായ യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കുകയും കല്യാണത്തിന് തലേദിവസം ഒളിവില്‍ പോവുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.
പീഡനം, എസ്.സി/എസ്.ടി നിയമം എന്നിവ ചേർത്താണ് ഇയാൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനു മോന് ഇപ്പോള്‍ പത്തനംതിട്ട ഇലന്തൂരില്‍ ഒരു ക്ഷേത്രത്തില്‍ ശാന്തി ആയി ജോലി ചെയ്യുകയായിരുന്നു.


