പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ധനകാര്യ സ്ഥാപന ഉടമയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ആലുവ – മൂന്നാര്‍ റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ഫൈനാന്‍സ് ഉടമ വായിക്കര ചാലക്കര വീട്ടില്‍ ആര്. അനില്‍കുമാറിനെ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സൂര്യ ഫൈനാന്സിയേഴസ് പ്രവര്‍ത്തിക്കുന്ന ബിള്‍ഡിംഗിലെ താഴത്തെ നിലയിലുള്ള സ്റ്റെയര്‍ റൂമില്‍ ശരീര ഭാഗങ്ങള്‍ പകുതിയോളം കത്തിയ നിലയിലാണ് കാണപ്പെട്ടത്.
സ്ഥാപനം തുറക്കുവാന്‍ വേണ്ടി രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനില്‍കുമാറിന്റെ മൊബൈലിലേയ്ക്ക് വിളിച്ചപ്പോള്‍ കോള്‍ എടുക്കാത്തത് മൂലം അനില്‍ കുമാറിനേ തേടി മകന് സംഭവ സ്ഥലത്ത് നേരിട്ട് എത്തി അന്വേഷിക്കുപ്പോഴാണ് മുകളിലേയ്ക്കുള്ള ഗോവണി മുറിയില്‍ അനില്‍ കുമാര്‍ കത്തി കരിഞ്ഞ് മരണപ്പെട്ട നിലയിന്‍ കാണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്ഥലതെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കുറുപ്പടി പോലീസ് അന്വോഷണം ആരംഭിച്ചു.


