ബത്തേരിയിലെ ആരോപണവിധേയനായ അധ്യാപകന് ഷജിലിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തും. സ്കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും പരാതി പുറത്തുവന്നതോടെയാണ് നടപടി. .പാമ്പു കടിച്ചെന്ന് പറഞ്ഞിട്ടും വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയെന്ന് കുട്ടികളും രക്ഷിതാക്കളും പറഞ്ഞിരുന്നു, ഒരു അധ്യാപിക ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടങ്കിലും പ്രധാന അധ്യാപകന് നിരസിച്ചുവത്രെ. തുടര്‍ന്ന് അധ്യാപിക സ്കൂള്‍ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികള്‍ പറഞ്ഞു.
അതേ സമയം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹലയുടെ മരണത്തില്‍ ആശുപത്രിയെ പഴിച്ച് അധ്യാപകന് കെ കെ മോഹനന് രംഗത്തെത്തി . കുട്ടിയുടെ രക്ഷകര്‍ത്താവ് വന്നിട്ട് കൊണ്ടുപോകാമെന്ന് പറഞ്ഞതുകൊണ്ടാണ് വൈകിയത്. കുട്ടികള്‍ പറഞ്ഞത് കാല് സിമന്റ് തറയില്‍ ഉരഞ്ഞെന്നാണ് പാമ്പ് കടിയേറ്റന്ന് പറഞ്ഞിട്ടില്ലന്നും അധ്യാപകന് പറഞ്ഞു.


