തൊടുപുഴ: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറക്കുളം പുന്നപ്പാറയില്‍ രാഹുലാണ് (27) അറസ്റ്റിലായത്. ഒരു കുട്ടിയുടെ അമ്മകൂടിയായ യുവതിയെയാണ് പീഡിപ്പിച്ചത്.
തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. തൊടുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


