യു.എ.പി.എ ചുമത്തി ആറു വര്‍ഷമായി തടവില്‍ കഴിയുന്ന ഇബ്രാഹിമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് .2014 ഏപ്രില്‍ 24 നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. വെള്ളമുണ്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറി തോക്കുചൂണ്ടിയ പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് മേപ്പാടി സ്വദേശിയായ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.
കേസിലെ എട്ടാം പ്രതിയായ ഇബ്രാഹിം വിയ്യൂര്‍ ജയില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു. കടുത്ത പ്രമേഹരോഗിയാണെന്നും രണ്ടു തവണ ഹൃദ്രോഗം വന്നെന്നും ചൂണ്ടികാണിച്ച് നല്കിയ അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.


