കൊച്ചിയിലെ ഹോട്ടലില്‍ വാക്കു തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്. ഹോട്ടലില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
എഡിസണ്‍ന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി സുരേഷിനായി നഗരത്തില്‍ പൊലീസ് പരിശോധന നടത്തുകയാണ്.


